പൊന്നാനി: പൊന്നാനിയിൽ ജമാഅത്തെ ഇസ്ലാമി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മുൻ പ്രധാനാധ്യാപകനും ചന്തപ്പടി ബ്രദേഴ്സ് ടെക്സ്റ്റോറിയം ഉടമയുമായ പി. അബൂബക്കർ (84) നിര്യാതനായി. കടവല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു. എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുമരനെല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ദീർഘകാലം ജമാഅത്തെ ഇസ്ലാമി പൊന്നാനി ഹൽഖ നാദിം, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പൊന്നാനി ഇസ്ലാമിക് സർവിസ് സൊസൈറ്റി (ഐ.എസ്.എസ്) സ്ഥാപക അംഗവും പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്നു. മരക്കടവ് ഹിറ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: കാട്ടിലകത്ത് സക്കീന. മക്കൾ: ഫൈസൽ അബൂബക്കർ (ദമ്മാം), ഉമർ ഫാറൂഖ് (കുവൈത്ത്), ഹാറൂൺ അബൂബക്കർ (ബ്രദേഴ്സ് ടെക്സ്റ്റോറിയം), സ്വലാഹുദ്ദീൻ അബൂബക്കർ (ദുബൈ), സലീം അബൂബക്കർ (ബ്രദേഴ്സ് ടെക്സ്റ്റോറിയം), ഖദീജ (ഷാർജ). മരുമക്കൾ: ഷബ്ന അസീസ് എടവനക്കാട് (ദമ്മാം), പി.കെ. സൽമ പാലപ്പെട്ടി (അധ്യാപിക, എ.എം.എൽ.പി സ്കൂൾ പള്ളപ്രം), സനിയ്യ വെളിയങ്കോട്, സക്കിയ കാഞ്ഞിരമുക്ക് (അധ്യാപിക, എ.യു.പി സ്കൂൾ പനമ്പാട്), താഹിറ എടരിക്കോട് (അധ്യാപിക, ഹെവൻസ് സ്കൂൾ, ചന്തപ്പടി), അൻസാർ പാനായിക്കുളം(ഷാർജ). സഹോദരങ്ങൾ: പരേതരായ പി.സി. അബ്ദുല്ല, മുഹമ്മദ് സാലിഹ്, ഫാത്തിമ, നഫീസ.