മന്ദലാംകുന്ന്: മുസ്ലിം ലീഗ് നേതാവ് ജുമുഅത്ത് പള്ളിക്ക് വടക്ക് മുതലക്കുളങ്ങര ചക്കോലയിൽ എം.സി. കുഞ്ഞിമുഹമ്മദ് ഹാജി (94) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് അണ്ടത്തോട് ഫർക്ക സെക്രട്ടറിയായിരുന്നു. പുന്നയൂർക്കുളം, അണ്ടത്തോട്, പൊന്നാനി താലൂക്ക് എന്നിവിടങ്ങളിലെ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, രണ്ട് തവണ പഞ്ചായത്ത് അംഗം, ദീർഘകാലം മന്ദലാംകുന്ന് മഹല്ല് പ്രസിഡൻറ്, വൈസ് പ്രസിഡന്റ്, ട്രഷറർ, എക്സിക്യൂട്ടീവ് അംഗം, മുസ്ലിം ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, അകലാട് എം.ഐ.സി സ്ഥാപനങ്ങളുടെ ഭാരവാഹി, തൊഴിയൂർ ദാറുറഹ്മ യതീംഖാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ബീവു. മക്കൾ: അബ്ദുസ്സമദ്, അബ്ദുൽ ശുക്കൂർ, അബ്ദുൽ ഗഫൂർ (ഗുരുവായൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഷറർ), നസീബ, പരേതയായ ഫാത്തിമ. മരുമക്കൾ: ഹംസക്കുട്ടി, മുത്തു, ആഷിത, സുബി, ഷെജി. ഖബറടക്കം ബുധനാഴ്ച് 12ന് ശേഷം മന്ദലാംകുന്ന് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.