കാവനാട്: ശക്തികുളങ്ങര ചേരിയിൽ കൊയിലാപ്പിൽ കിഴക്കതിൽ പരേതനായ ആന്റണി വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. മക്കൾ: ബെഞ്ചമിൻ, അൽഫോൺസ, മറിയാമ്മ, ക്ലീറ്റസ്, ഫിലോമിന, കുഞ്ഞുമോൻ, തോമസ്. മരുമക്കൾ: കുഞ്ഞുമോൾ, പരേതനായ തോമസ്, പരേതനായ വലേരിയൻ, ലൂസി, സേവ്യർ, സുജ, ഷൈനി. സംസ്കാരം വെള്ളിയാഴ്ച ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ.