ചിങ്ങവനം: മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസന സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ സേവേറിയോസിന്റെ മാതാവ് ഇടവഴിക്കൽ മറിയാമ്മ എബ്രഹാം (88) നിര്യാതയായി. ചിങ്ങവനം പാലക്കുടി കുടുംബാംഗമാണ്. ഭർത്താവ് ഇടവഴിക്കൽ പരേതനായ ഇ.കെ. എബ്രഹാം (കുഞ്ഞവറാച്ചൻ).
മറ്റ് മക്കൾ: ബൈജു എബ്രഹാം കാഞ്ഞിരപ്പള്ളി (ഇടവഴിക്കൽ പേപ്പർ മാർട്ട്), ഷേർളി ഫിലിപ്, ഷീബ മാത്യു, സൂസൻ ജഫേഴ്സൺ, ഷാർലറ്റ് ബെന്നി, ബിന്ദു തോമസ്. മരുമക്കൾ: റാന്നി ഒറ്റതൈക്കൽ ഷീജ, മഴുക്കീർ വാളംപറമ്പിൽ ഫിലിപ് എബ്രഹാം (ഫെഡറൽ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ), തുരുത്തിക്കാട് കിഴക്കേതിൽ പരേതനായ മാത്യു (ബാബു), റാന്നി ആഞ്ഞിലിമൂട്ടിൽ ജഫേഴ്സൺ ജോസഫ്, തിരുവനന്തപുരം വഞ്ചിപ്പറമ്പിൽ ബെന്നി തോമസ് (ക്വയ്ലോൺ പേപ്പർ മാർട്ട്), റാന്നി മുണ്ടുകോട്ടക്കൽ തോമസ്കുട്ടി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ.