തൃപ്രയാർ: നാട്ടിക പരേതനായ സി.എസ്. അബ്ദുവിന്റെ (മുസ്ലിം ലീഗ് തൃശൂർ ജില്ല മുൻ പ്രസിഡന്റ്) ഭാര്യയും നിലവിലെ മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദിന്റെ മാതാവുമായ ഐഷാബി (ഇത്താത്തു -84) നിര്യാതയായി. മറ്റു മക്കൾ: മുഹമ്മദ് നജീബ് (ഖത്തർ), മുഹമ്മദ് ഇക്ബാൽ (പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ), മുഹമ്മദ് അഷ്റഫ് (മസ്കത്ത്), സുഹറ, ശരീഫ, സുബൈദ, റസിയ, നൂർജഹാൻ. മരുമക്കൾ: മുഹമ്മദ്കുട്ടി, മുഹമ്മദ്, മുസ്തഫ, ഹാറൂൻ, സത്താർ, നസീമ, ഷാനിത, ഷാബിത, റജീന. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് നാട്ടിക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.