ഇരിങ്ങാലക്കുട: വള്ളിയിൽ ശങ്കുവിന്റെ മകൻ വാസുദേവൻ (88) നിര്യാതനായി. ഐ.ടി.യു ബാങ്ക് വൈസ് ചെയര്മാന്, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, ബ്ലോക്ക് ഡി.സി.സി അംഗം, എസ്.എന്‍ ക്ലബ് പ്രസിഡന്റ്, എസ്.എന്‍.ബി.എസ് സമാജം പ്രസിഡന്റ് ശ്രീനാരായണ എജുക്കേഷൻ സൊസൈറ്റി ട്രഷറർ, എസ്.വി പ്രൊഡക്ട്സ് മാനേജര്‍ എന്നീ നിലകളിലും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: പരേതയായ കാർത്യായനി (റിട്ട. പ്രധാനാധ്യാപിക). മക്കൾ: സുനിൽ (ഗള്‍ഫ്), സുഷിൽ (ഗള്‍ഫ്), സുജിൽ (ഗള്‍ഫ്). മരുമക്കൾ: സിനി (ബി.എസ്.എന്‍.എല്‍), അജിത (എസ്.എന്‍.എച്ച്.എസ്), ബിന്ദു (കേരള ബാങ്ക്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നിന് മുക്തിസ്ഥാനിൽ.