കൊടുങ്ങല്ലൂർ: മാടവന ഹെൽത്ത് സെന്ററിന് വടക്ക് കൊണ്ടാംപുള്ളി പരേതനായ കുഞ്ഞയിദ്രോസിന്റെ മകൻ ഇബ്രാഹിം കുട്ടി (63) നിര്യാതനായി. ബംഗളൂരുവിൽ ബിസിനസായിരുന്നു. മാടവന ബദരിയ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: പരേതയായ കയ്യുമ്മ. ഭാര്യ: ആരിഫ. മക്കൾ: ആഷിക്ക് (സൗദി), ആഷിഫ് (ദുബൈ), അനീസ. മരുമക്കൾ: മുബീന, ഹസ്ന, ഷെർബിൻ. സഹോദരങ്ങൾ: ബഷീർ കൊണ്ടാമ്പുള്ളി (പ്രസിഡന്റ്, യു ബസാർ മുസിരിസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി), അബ്ദുൽ മജീദ് (ബംഗളൂരു), നാസർ, കൊച്ചയിശു, കൊച്ചാമി, അസ്മാബി, പരേതനായ മുഹമ്മദ്.