നരിക്കുനി: നെല്യേരിത്താഴം തളപ്പറ്റ താമസിക്കുന്ന കിണറ്റിൻകരേടത്ത് അബ്ദുറഹിമാൻ ബാഖവി (85 ) നിര്യാതനായി. മലപ്പുറം ഫലാഹിയ്യ, ചേളന്നൂർ ഇസ്ലാമിയ, വാടാനപ്പള്ളി ഇസ്ലാമിയ, ചേന്ദമംഗലൂർ ഇസ്ലാഹിയ എന്നി കോളജുകളിൽ അധ്യാപകനായിരുന്നു. കേരള ഇസ്ലാമിക് മിഷന്റെ പ്രചാരകനായിരുന്നു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. ഭാര്യ: മറിയം, മക്കൾ: മുഹമ്മദ് (ദുബൈ), ശരീഫ (വഖഫ് ബോർഡ് കോഴിക്കോട്), മുനീറ (എം.ഇ.എസ്.പാലങ്ങാട്). മരുമക്കൾ: ടി. അബ്ദുറസാഖ് (റിട്ട. കൃഷി ഓഫിസർ), അബൂബക്കർ പ്രാലത്ത്), ഷമീറ (തിരുവനന്തപുരം). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൾ ഖാദർ, മറിയ പുതുപ്പാടി, ആയിശ, പരേതതരായ പക്കർ കുട്ടി (കുട്ടമ്പൂർ), മൂസ (എലോക്കര), ആമിന, ഫാത്വിമ.