തൃക്കുന്നപ്പുഴ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി തട്ടാരുടങ്ങ് പരേതനായ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ ഖദീജാബീവിയാണ് (87) മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം പള്ളിപ്പാട്ടുമുറി ജുമാമസ്ജിദിൽ ഖബറടക്കി. മക്കൾ: അബ്ദുല്ലക്കുട്ടി, ഖാലിദ്, ജമാൽ (ഫ്രണ്ട്സ് ഡെക്കറേഷൻ), ഇബ്രാഹീംകുട്ടി, റുഖിയത്ത്, ഉമ്മർ കുഞ്ഞ്, പരേതരായ സൈനബ, ഫാത്തിമബീവി. മരുമക്കൾ: ഷരീഫ, സഫിയത്ത്, റംലത്ത്, നാസർ, ഐഷത്ത്, അബ്ദുൽ റഹ്മാൻകുട്ടി, സീനത്ത്, പരേതനായ കോയാക്കുഞ്ഞ്.
അമ്പലപ്പുഴ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. നീർക്കുന്നം കോയിച്ചംപറമ്പിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ ബീവിക്കുഞ്ഞാണ് (76) മരിച്ചത്. രോഗലക്ഷണം പ്രകടമായതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഇവരുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് നാലാം വാർഡ് തോട്ടത്തിൽ നികർത്ത് ദാറുൽ ബുസ്താനിൽ അബ്ദുൽ ഖാദർ (അഹമ്മദ് കുട്ടി -68) കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതം മൂലമാണ് മരണം. ഭാര്യ: സൈനബ. മക്കൾ: മുജീബ്, മുനീർ, മുബീന. മരുമക്കൾ: സഫ്ന, നുസ്രത്ത്, സാജിദ്.
തിരുവല്ല: വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന 91കാരി കോവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല നഗരസഭ ആറാം വാർഡ് അണ്ണവട്ടം തോപ്പിൽ വീട്ടിൽ കുഞ്ഞമ്മ ജേക്കബാണ് (91) മരിച്ചത്. പരിചരിക്കാൻ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന മകനും മരുമകൾക്കും കോവിഡ് സ്ഥിരീകരിച്ചു. മക്കൾ: രാജൻ ജേക്കബ്, ജോളി മാത്യു. മരുമക്കൾ: ജോളി രാജൻ, പരേതനായ മത്തായി മാത്യു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് അണ്ണവട്ടം മാർത്തോമ പള്ളി സെമിത്തേരിയിൽ നടക്കും.
മട്ടാഞ്ചേരി: കോവിഡ് ബാധിച്ച് കർണാടക ബെല്ലാരി സ്വദേശി മുടവശ്ശേരി വീട്ടിൽ എം.എസ്. ജോൺ (86) മരിച്ചു. പാലിയേറ്റിവ് കെയർ പ്രവർത്തനവുമായി കൊച്ചിയിൽ എത്തിയ ജോൺ, ലോക്ഡൗണിനെ തുടർന്ന് കൊച്ചിയിൽനിന്ന് തിരികെ പോകാൻ സാധിച്ചില്ല. തോപ്പുംപടിയിൽ സുഹൃത്തിെൻറ വീട്ടിൽ താമസിക്കവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 19 മുതൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തി.