കരിവെള്ളൂർ: റിട്ട. കൃഷി അസിസ്റ്റന്റും പൊതുരംഗത്തെ വിവിധ മേഖലകളിൽ സാന്നിധ്യവുമായിരുന്ന കരിവെള്ളൂർ കൂക്കാനത്തെ കാനാ ഗോവിന്ദൻ (69) നിര്യാതനായി. കർഷകസംഘം പയ്യന്നൂർ ഏരിയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, കർഷക സംഘം കരിവെള്ളൂർ യൂനിറ്റ് സെക്രട്ടറി, ചീറ്റ ഗ്രാമീണ വായനശാലയുടെ പ്രസിഡന്റ്, ഐ.ആർ.പി.സി കരിവെള്ളൂർ നോർത്ത് ലോക്കൽ കൺവീനർ, കൃഷിഭവൻ കാർഷിക ഉപദേശക കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് ആസൂത്രണ കമ്മിറ്റി അംഗം, കരിവെള്ളൂർ ഫാർമേഴ്സ് ക്ലബിന്റെ സെക്രട്ടറി, കൂക്കാനം ജനകീയ ശ്മശാനം പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം കരിവെള്ളൂർ യൂനിറ്റ് കമ്മിറ്റി അംഗം, ഇ.എം.എസ് പഠന കേന്ദ്രം എക്സിക്യൂട്ടിവ് അംഗം തുടങ്ങിയ വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സി.പി.എം കൂക്കാനം തെക്ക് ബ്രാഞ്ച് അംഗമാണ്.
പിതാവ്: പരേതനായ പുതിയടവൻ ഗോപാലൻ. മാതാവ്: കാനാ പാർവതി അമ്മ (രാമന്തളി). ഭാര്യ: കെ. അനിത (ആരോഗ്യ വകുപ്പ്, ഹെൽത്ത് സെന്റർ, എട്ടിക്കുളം). മക്കൾ: കെ. അഖിൽ (അധ്യാപകൻ, മൂക്കോത്തടം എൽ.പി സ്കൂൾ, കോറോം), കെ. ഗോഗുൽ (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു). മരുമകൾ: ഹർഷ (മുത്തത്തി). സഹോദരങ്ങൾ: ജനാർദനൻ (റിട്ട. മാനേജർ കണ്ണൂർ കേരള ബാങ്ക്), രാഘവൻ (റിട്ട. ഡി.ആർ.ഡി.ഒ ബംഗളൂരു), ബാലകൃഷ്ണൻ (റിട്ട. ഓർഡനൻസ് ഫാക്ടറി), ചന്ദ്രമതി (മണിയറ), രാധ (പെരളം), വത്സല (നീലേശ്വരം).