പയ്യന്നൂർ: ടൗണിലെ ആദ്യകാല വസ്ത്ര വ്യാപാരിയും പയ്യന്നൂർ എജുക്കേഷൻ സൊസൈറ്റി മുൻ വൈസ് പ്രസിഡന്റുമായ തെരുവിലെ പരേതനായ ടി.വി. നാരായണന്റെ പത്നി എ.വി. ലക്ഷ്മി (87) നിര്യാതയായി. മക്കൾ: പ്രേമാവതി (നീലേശ്വരം), ജയരാജൻ (റിട്ട. റെയിൽവേ), ശശിധരൻ (അമൃത എന്റർപ്രൈസസ് പയ്യന്നൂർ), ചന്ദ്രമതി (മാങ്ങാട്), പ്രകാശൻ (അമൃത പയ്യന്നൂർ), അരുൺകുമാർ (സിറം ഇന്ത്യ ലിമിറ്റഡ് പുണെ), പ്രവീൺ കുമാർ (റിട്ട. ടീച്ചർ, പി.ഇ.എസ് പയ്യന്നൂർ), സതീഷ് കുമാർ (ടാറ്റ സ്റ്റീൽ പുണെ). മരുമക്കൾ: വിജയൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ), ജീജ, മിനി, ചന്ദ്രൻ, ബീന, റീന, ഷൈജ, മിനി. സഹോദരങ്ങൾ: മാധവി, ബാലൻ, രാഘവൻ, പരേതയായ നാരായണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് സമുദായ ശ്മശാനത്തിൽ.