കോഴിക്കോട്: ശ്രീനാരായണ ഗുരു കോളജ് ചേളന്നൂർ, ശ്രീനാരായണ കോളജ് കൊല്ലം എന്നിവയുടെ മുൻ പ്രിൻസിപ്പൽ പ്രഫ. വലിയകണ്ടിയിൽ വിജയൻ (79, ശ്രീ വെസ്റ്റ് നടക്കാവ്) നിര്യാതനായി. ശ്രീനാരായണ ക്ലബ് ഓഫ് കാലിക്കറ്റിന്റെ സെക്രട്ടറി, ശ്രീനാരായണ എജുക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറി, എജുക്കേഷൻ കമ്മിറ്റി ചെയർമാൻ, ശ്രീകണേ്ഠശ്വര ക്ഷേത്രയോഗം എജുക്കേഷൻ കമ്മിറ്റി കൺവീനർ, പ്രോബസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പ്രഫ. എം.ടി. ജയലക്ഷ്മി (ചേളന്നൂർ എസ്.എൻ കോളജ്, മുൻ പ്രഫസർ). മക്കൾ: ശ്യാം വിജയൻ (ഇൻഫോസിസ്, യു.എസ്.എ), ഡോ. സന്ദീപ് വിജയൻ (കസ്തൂർബ മെഡിക്കൽ കോളജ്, മണിപ്പാൽ), പരേതയായ അഡ്വ. ദീപ ജ്യോതിർമോയി. മരുമക്കൾ: മിനി ശ്യാം (യു.എസ്.എ), ഉത്തര സന്ദീപ് (മണിപ്പാൽ). സഹോദരങ്ങൾ: പരേതയായ രോഹിണി, വിജയലക്ഷ്മി, വിമല, വിശാലാക്ഷി, വിനോഭായി, വിപിന. സഞ്ചയനം ഞായറാഴ്ച രാവിലെ.