പഴയങ്ങാടി: മാട്ടൂൽ സെൻട്രൽ ആറുതെങ്ങ് തെക്കുമ്പാട് കടവിന് സമീപത്തെ മുത്താറി ഇബ്രാഹിം കുട്ടി (75) നിര്യാതനായി. മാട്ടൂൽ നോർത്ത് സ്വദേശിയാണ്. അഞ്ച് പതിറ്റാണ്ടിലേറെ മാട്ടൂലിൽ വ്യാപാരിയായിരുന്നു. ഭാര്യമാർ: തടത്തിൽ തായൽ ബീഫാത്തു ഹജ്ജുമ്മ, പരേതയായ ചക്കാലക്കൽ ഫാത്തിമ. മക്കൾ: ആമിന, താഹിറ, അബ്ദുൽ ജലീൽ, ആരിഫ, ബുഷ്റ, നൗഷാദ്, ഫരീദ, നവാസ്. മരുമക്കൾ: കെ.സി. മുഹമ്മദലി, ടി.സി. മഹമൂദ്, ബി.സി. മുഫീദ, അഹ്മദ് ചള്ളക്കര, അബ്ദുല്ല ഹാജി (ചെറുവത്തൂര്‍), ഹബീബ്, ആയിഷ (തെക്കുമ്പാട്), ആയിഷ (മാട്ടൂൽ സൗത്ത്). സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മറിയം.