മേല്‍മുറി: മഅ്ദിന്‍ അക്കാദമി സെക്രട്ടറിയും സുന്നി പ്രാസ്ഥാനിക നേതാവും പൗരപ്രമുഖനുമായ സി.കെ. അബൂബക്കര്‍ ഹാജി (കുഞ്ഞാപ്പു ഹാജി സ്വലാത്ത് നഗര്‍ -78) നിര്യാതനായി. മഅ്ദിന്‍ അക്കാദമിയുടെ സ്ഥാപിതകാലം തൊട്ടേ ഖലീല്‍ ബുഖാരി തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം മഅ്ദിനിന്റെ വളര്‍ച്ചയില്‍ നിസ്തുല പങ്കുവഹിച്ചു. ഭാര്യ: കുന്നന്തൊടി റുഖിയ്യ. മക്കള്‍: യൂസുഫ് (മഅ്ദിന്‍ ജിദ്ദ കമ്മിറ്റി ഫിനാന്‍സ് സെക്രട്ടറി), ഹസന് (മഅ്ദിന്‍ ജിദ്ദ കമ്മിറ്റി), ഉമര്‍ മേല്‍മുറി (ഡയറക്ടര്‍, മഅ്ദിന്‍ ഗ്ലോബല്‍ റിലേഷന്‍സ്), ഖദീജ, ഖാലിദ് സഖാഫി (മുദരിസ്, മഅ്ദിന്‍ ദഅ് വ കോളജ്), ഹംസ (വൈസ് പ്രിന്‍സിപ്പല്‍, മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്), പരേതനായ മുഹമ്മദ്. മരുമക്കള്‍: ഒ.പി. അലി (തൃപ്പനച്ചി), സുഹ്റാബി (പെരിങ്ങോട്ടുപുലം), സി.കെ. സുബൈദ, റഹീന (സ്വലാത്ത് നഗര്‍), നജ്മുന്നീസ (ചേലേമ്പ്ര), സ്വാലിഹ (ഓമച്ചപ്പുഴ), അര്‍വ (കുറ്റിക്കടവ്). മയ്യിത്ത് നമസ്കാരത്തിന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്കി. അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് അനുശോചനമറിയിച്ചു.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സമസ്ത മുശാവറ അംഗം പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന് അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന് ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, പി. ഉബൈദുല്ല എം.എല്‍.എ, അനില്‍ കുമാര്‍ എം.എല്‍.എ, വഖഫ് ബോര്‍ഡ് അംഗം കെ.എം.എ. റഹീം, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, വീക്ഷണം മുഹമ്മദ് എന്നിവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.