വടകര: പതിയാരക്കര ചീനംവീട് യു.പി സ്കൂൾ, ചിങ്ങപുരം സി.കെ.ജി.എച്ച്.എസ് എന്നിവിടങ്ങളിൽ അധ്യാപകനായി വിരമിച്ച പതിയാരക്കര ടി.വി. നാരായണൻ അടിയോടി മാസ്റ്റർ (83) നിര്യാതനായി.
പ്രചാരക് രത്ന, വിശിഷ്ട സേവാ സമ്മാൻ, വിശിഷ്ട ഹിന്ദി പ്രചാരക്, ഹിന്ദി സേവാ സമ്മാൻ, വൊക്കേഷനൽ എക്സലൻസ് അവാർഡ്, പ്രേംചന്ദ് അവാർഡ് തുടങ്ങിയ ഒട്ടേറെ ഹിന്ദി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വടകര വിവേകാനന്ദ ഹിന്ദി കോളജിന്റെ സ്ഥാപകനുമായിരുന്നു.
ഭാര്യ: തങ്കമണി. മക്കൾ: സന്തോഷ് കുമാർ (സതേൺ റെയിൽവേ ചെന്നൈ), സതീഷ് ബാബു (അധ്യാപകൻ, സി.കെ.ജി.എച്ച്.എസ് ചിങ്ങപുരം), സ്മിത (അധ്യാപിക, ചീനംവീട് യു.പി സ്കൂൾ).
മരുമക്കൾ: മുരളീധരൻ (റിട്ട. എക്സൈസ്), ബിന്ദു (അമൃത പബ്ലിക് സ്കൂൾ), ബിന്ദു ലത (അയ്യപ്പൻകാവ് യു.പി സ്കൂൾ അയനിക്കാട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.