മാണിക്കോത്ത്: മാണിക്കോത്തെ മത സാമൂഹിക രംഗത്തെ നിറസാന്നിധ്യം മാട്ടുമ്മല്‍ കുഞ്ഞഹമ്മദ് ഹാജി (63) നിര്യാതനായി. മാണിക്കോത്ത് ജമാഅത്ത് മുന്‍ വൈസ് പ്രസിഡന്റാണ്. നിലവില്‍ പ്രവര്‍ത്തക സമിതി അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനുമാണ്. അലീമയുടെയും പരേതനായ മാട്ടുമ്മൽ മുഹമ്മദ് ഹാജിയുടെയും മകനാണ്.
ഭാര്യ: ഖദീജ ടി. ആറങ്ങാടി. മക്കള്‍: ഷാഹിദ (ഒമാന്‍), ശാസിയ. ശാമില, ഷാഹുല്‍ ഹമീദ് (അബൂദബി), പരേതനായ മുഹമ്മദ് ഷാഹിദ്.
മരുമക്കള്‍: ഫസലുറഹ്മാന് ഉദുമ മുക്കുന്നത്ത്, അബ്ദുല്ല കരിവെള്ളൂര്‍, അഷ്റഫ് പടന്നക്കാട്, ആതില കമ്മാടം.
സഹോദരങ്ങള്‍: മാട്ടുമ്മല്‍ മൂസ ഹാജി, മാട്ടുമ്മല്‍ മജീദ് പാലക്കി, ഹനീഫ മാട്ടുമ്മല്‍, ഷംസുദ്ദീന് മാട്ടുമ്മല്‍, ആസിഫ് മാട്ടുമ്മല്‍, സുബൈര്‍ മാട്ടുമ്മല്‍, ഫാത്തിമ, ഖദീജ, ഐസബി, സഫിയ, ഖൈറു, പരേതനായ മാട്ടുമ്മൽ കുഞ്ഞബ്ദുല്ല മുടുന്തല.