ഇരിട്ടി: വെളിയമ്പ്ര പറയനാടിലെ പാറേമ്മൽ ഹൗസിൽ എം.പി. ദേവകി (77) നിര്യാതയായി. എടക്കാനത്തെ മീത്തലെ പുരയിൽ പരേതരായ എം.പി. കേശവൻ ആചാരിയുടെയും നാരായണിയമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ പാറേമ്മൽ പി.കേശവൻ ആചാരി. മക്കൾ: ബാലകൃഷ്ണൻ, രാമചന്ദ്രൻ (അധ്യാപകൻ ഗവ. യു പി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ്), സുരേഷ് കുമാർ (കൊട്ടാരത്തിൽ ഫർണിച്ചർ, വെളിയമ്പ്ര, കൊട്ടാരം), ശോഭന, ഷീജ, ജീജ. മരുമക്കൾ: റെജിമോൾ (അമേരിക്കൻ പാറ, ഉളിക്കൽ), രജുലഭായി (അധ്യാപിക ഗവ.വി.വി.എച്ച്.എസ്.എസ്, ചെറുകുന്ന്), സുധ (വെള്ളമുണ്ട വയനാട്), സത്യൻ (ആറളം), ബാലകൃഷ്ണൻ (ചട്ടുകപ്പാറ), ബാബു (പൂക്കോട്). സഹോദരങ്ങൾ: ജാനകി (ചടച്ചിക്കുണ്ടം), യശോദ (കാട്ടിക്കുളം മാനന്തവാടി), സരോജിനി (ശ്രീകണ്ഠാപുരം), ശാന്ത (പത്തൊമ്പതാം മൈൽ), പത്മിനി (മാനന്തവാടി), പരേതയായ മാധവി (വാരം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.