പുതിയാപ്പ: അരയച്ഛന്റകത്ത് സുധീർ ബാബു (തമ്പി -59) നിര്യാതനായി. അഖില ഭാരതീയ കോലി സമാജം അഫിലിയേറ്റഡ് കേരള ധീവര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി, അപ്ഡേറ്റ് ഡിജിറ്റൽസ് സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർ, ഫിംക്ക മറൈൻ പ്രോജക്ട് കമ്പനി ഡയറക്ടർ, മത്സ്യവ്യവസായി അസോസിയേഷൻ ഇന്ത്യ ഗിൽഡ് സംസ്ഥാന പ്രസിഡന്റ്, മഹാത്മജി മെമ്മോറിയൽ ട്രസ്റ്റി, ട്രഡീഷനൽ ഫിഷർമെൻ പ്രൊഡ്യൂസർ കമ്പനി എക്സിക്യൂട്ടിവ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. പിതാവ്: പരേതനായ എ. വാസു.
മാതാവ്: ലളിത. മക്കൾ: കൃഷ്ണപ്രിയ (വിദ്യാർഥി, യു.കെ), അഭിരാമി (എച്ച്.ആർ എറണാകുളം), ശിവകുമാർ (വിദ്യാർഥി, ജർമനി).
സഹോദരങ്ങൾ: സുലേഖ, സുരാജ്, ഷാജിത്ത്, സുജിത്ത്.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുതിയാപ്പ അരയസമാജം ശ്മശാനത്തിൽ.