പാനൂർ: പാനൂരിലെ പാലക്കണ്ടി കുഞ്ഞി പാത്തു (102) നിര്യാതയായി. ഭർത്താവ്: പരേതനായ അസ്സൂട്ടി ഹാജി. മക്കൾ: മുഹമ്മദലി, അബൂബക്കർ, റാബിയ, സുഹറ, യൂസഫ്, മുസ്തഫ, റഫീക്ക്, ഫിറോസ്, പരേതരായ അബ്ദുൽ ഖാദർ, റഹീം പാലക്കണ്ടി. മരുമക്കൾ: കെ.പി. അബ്ദുല്ല ഹാജി ( ആർ.എം.എസ്- പാനൂർ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്), സൈനബ, ആയിശ ഇടുക്കിൽ, ജമീല, സക്കീന, സുഹറ, ഫൗസിയ, ആയിശ, ആരിഫ, പരേതനായ ശൈഖുനാ പാനൂർ മൂസ്സ ഉസ്താദ്.സഹോദരങ്ങൾ: ആയിശ, പരേതരായ കുഞ്ഞബ്ദുല്ല, ഉസ്മാൻ, അബ്ദുറഹ്മാൻ, കുഞ്ഞിമൂസ്സ, ഖദീജ, മറിയം.