വടകര: മുടപ്പിലാവിൽ തെയ്യം കലാകാരൻ കക്കുഴി പറമ്പത്ത് ചെറിയേക്കൻ (98) നിര്യാതനായി.
ന്യൂഡൽഹിയിൽ നടന്ന ഏഷ്യാഡിൽ കേരളത്തെ പ്രതിനിധീകരിച്ച് തെയ്യം അവതരിപ്പിച്ചു.
ഫോക് ലോർ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ലീല.
മക്കൾ: മോഹനൻ, ശശീന്ദ്രൻ (റിട്ട. സീനിയർ ഡിവിഷനൽ മാനേജർ ഓറിയന്റ് ഇൻഷുറൻസ്), വിലാസിനി, സുജാത, സതി (ലൈബ്രേറിയൻ കാലടി സർവകലാശാല), സജിത, സിന്ധു.
മരുമക്കൾ: ഗിരിജ, ദീപ (കേന്ദ്രീയ വിദ്യാലയം കാസർകോട്), നാരായണൻ (മേലടി), രഘുനാഥ് (വയനാട്), കൃഷ്ണകുമാർ (എറണാകുളം), ദിവാകരൻ (കാസർകോട്), രാജേഷ് (പാലക്കാട്).