പേരാമ്പ്ര: മുയിപ്പോത്തെ മുൻ പോസ്റ്റ്മാൻ കുന്നോത്ത് കുളങ്ങര വി.പി. ശിന്നൻ (70) നിര്യാതനായി. ഭാര്യ: സൗമിനി (റിട്ട. ഹെൽപ്പർ നിരപ്പംകുന്ന് അംഗൻവാടി, മുയിപ്പോത്ത്).
മക്കൾ: സജിൽ കുമാർ (അധ്യാപകൻ, രാജാസ് ഹൈസ്കൂൾ, കോട്ടക്കൽ, കെ.പി.എസ്.ടി.എ മലപ്പുറം വിദ്യാഭ്യാസ ജില്ല പ്രസിഡന്റ്), സജീഷ്കുമാർ (അധ്യാപകൻ, കേന്ദ്രീയ വിദ്യാലയം - പയ്യന്നൂർ), സജിന കുമാരി. മരുമക്കൾ: അനില (അധ്യാപിക എ.എം.യു.പി.എസ് എടക്കുളം, തിരുന്നാവായ), രതീഷ് (കൂട്ടാലിട), അമ്പിളി (മുത്താമ്പി). സഹോദരങ്ങൾ: പരേതനായ വേലായുധൻ നായർ (കൂട്ടാലിട), വിജയൻ ടി.വി. (ചെന്നൈ), രവി താഴെ വളപ്പിൽ, രാജേഷ് താഴെ വളപ്പിൽ, സൗദാമിനി മൊട്ടന്തറ, ഉഷ നൊച്ചാട്, പുഷ്പ പന്തിരിക്കര.