കതിരൂർ: പുല്യോട് വെസ്റ്റിലെ ചാത്തോത്ത് രാജീവൻ (59) നിര്യാതനായി. തലശ്ശേരി പാട്യംസ് കോളജ്, വടകര ന്യൂ മനീഷ, ഏച്ചൂർ നളന്ദ കോളജ് തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു. പുല്യോട് വിജ്ഞാനപോഷിണി വായനശാല പ്രസിഡന്റ്, ധർമശാസ്താ ഭഗവതി ക്ഷേത്രം കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഷൈനി (അധ്യാപിക, മാഹി ബി.എഡ് കോളജ്). മക്കൾ: ജിഷ്ണുരാജ് (കാനഡ), ഭാവന. സഹോദരങ്ങൾ: രാധ, ശങ്കുണ്ണി (റിട്ട. എസ്.ഐ), സരോജി, ശ്യാമള. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. രേതരായ അനിത, മുരളി.