നീലേശ്വരം: കാഞ്ഞിരപൊയിൽ യു.പി സ്കൂളിലെ റിട്ട. പ്രധാനധ്യാപകനായിരുന്ന പട്ടേന പഴനെല്ലിയിലെ പി.ഇ. കൃഷ്ണൻ നമ്പൂതിരി (79) നിര്യാതനായി. ഭാര്യ: സരസ്വതി അന്തർജനം (കക്കാട്ട് കിഴക്കേ ഇല്ലം). മക്കൾ: ഷാജിത് (കൃഷ്ണ ബിൽഡേഴ്സ്, റിയൽ ഹൈപവർ സൂപ്പർ മാർക്കറ്റ് നീലേശ്വരം), ഷൈന. മരുമക്കൾ: ഉച്ചില്ലം പത്മനാഭ തന്ത്രി (മംഗളൂരു), ദിവ്യ ഇയ്യാക്കാട്ട് ഇല്ലം (സെൻട്രൽ യൂനിവേഴ്സിറ്റി പെരിയ).
സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, ശംഭു നമ്പൂതിരി (എല്ലാവരും റിട്ട. അധ്യാപകർ), ഗൗരി അന്തർജനം, പരേതരായ പരമേശ്വരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, സാവിത്രി അന്തർജനം.
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.