കുറ്റ്യാടി: തളീക്കരയിലെ പഴയകാല മുസ്ലിം ലീഗ് നേതാവും കായക്കൊടി ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന പരേതനായ കുറുങ്ങോട്ടിൽ അന്ത്രുവിന്റെ ഭാര്യ ചാളക്കൽ ഖദീജ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: വി.പി. കുഞ്ഞബ്ദുല്ല (കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, തളീക്കര ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, കായക്കൊടി കെ.പി.ഇ.എസ്.എച്ച് സ്കൂൾ റിട്ട. അധ്യാപകൻ), ഇസ്മായിൽ, സുലൈഖ, സൗദ, ബുഷ്റ പരേതയായ നസീമ. മരുമക്കൾ: കെ.കെ.സി. അബ്ദുല്ല ഹാജി (നാദാപുരം), എടവലത്ത് ഖാസിം മാസ്റ്റർ (വേളം), സൈഫുദ്ദീൻ കാളിയത്ത് (ചോറോട് വടകര), സി.കെ. ആയിഷ വാണിമേൽ (വനിത ലീഗ് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ്), സഫിയ. സഹോദരങ്ങൾ: പാത്തു (വരിക്കോളി), പരേതരായ സി.കെ. കുഞ്ഞബ്ദുല്ല ഹാജി (തളീക്കര), തയ്യിൽ കുഞ്ഞാമി (നരിക്കാട്ടേരി), കാരത്തറേമ്മൽ മറിയം (അമ്പലക്കുളങ്ങര).