പന്തിരിക്കര: പൗരപ്രമുഖനും പന്തിരിക്കരയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന കുരുവത്തുകണ്ടി ഇബ്രാഹീം ഹാജി (82) നിര്യാതനായി. ഭാര്യ: വി.സി. സൈനബ. മക്കൾ: അബ്ദുൽ നാസർ (പ്രസിഡന്റ് ആവടുക്ക മഹല്ല് കമ്മിറ്റി, ബിസിനസ് ഓറിസ് ഗോൾഡ്), അബ്ദുൽ ഗഫൂർ (ഓറിസ് ഗോൾഡ്), നൗഷാദ് (അധ്യാപകൻ, ടി.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ, നാദാപുരം). മരുമക്കൾ: യു.സി. അസ്മ (പയ്യോളി), ഷഹന (നാദാപുരം), സഫീന (നമ്പ്യത്താൻകുണ്ട്).
സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, പരേതരായ കുഞ്ഞമ്മദ് കുട്ടി ഹാജി, കുരുവത്ത് കണ്ടി സൂപ്പി ഹാജി, ആയിഷ പുതിയേടത്ത്, ഖദീജ തുടിയാടിച്ചാലിൽ, കുഞ്ഞാമിന കോവുപ്പുറത്ത്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 11ന് പന്തിരിക്കര ആവടുക്ക മഹല്ല് ജുമുഅത്ത് പള്ളിയിൽ.