വടക്കഞ്ചേരി: വടക്കഞ്ചേരി ഡിവൈൻ ഹോസ്പിറ്റൽ ഉടമ മുടപ്പല്ലൂർ പന്തംപറമ്പ് തോലാനിക്കൽ അബ്രഹാം (അവിരാച്ചൻ, 69) നിര്യാതനായി. കോൺഗ്രസ് വണ്ടാഴി മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് ജനറൽ സെക്രട്ടറി, കൊഴുവനാൽ കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ, കേരള കോൺഗ്രസ്-എം കോട്ടയം ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാലാ കരൂർ ഞാവളിൻ കണ്ണംകുളം കുടുംബാംഗം മേരിക്കുട്ടി. മക്കൾ: ജാസ്മിൻ (പാലാ ചാവറ പബ്ലിക് സ്കൂൾ അധ്യാപിക), ജെയ്സൺ, ജാക്സൺ, തോംസൺ (മൂവരും ന്യൂസിലൻഡ്), നിക്സൺ (സി.ഇ.ഒ, കിഡ്നി ഹോസ്പിറ്റൽ ആൻഡ് ലൈഫ് ലൈൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ജലന്ധർ). മരുമക്കൾ: സോണിയ (ഉള്ളാട്ടിൽ, തൊടുപുഴ), റിന്റ (താഴത്തേൽ, മംഗലംഡാം), ജിപ്സ (മംഗലത്ത്, കുറ്റിച്ചിറ), ബ്ലസ് (കുന്നപ്പിള്ളിൽ, എളവമ്പാടം), പരേതനായ സിറിൾ പി. ജോസഫ് (തഹസിൽദാർ പുള്ളോലിൽ, പാലാ). സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.