മൂവാറ്റുപുഴ: കല്ലൂർക്കാട് കൊച്ചുകുടിയിൽ പാപ്പി കേശവൻ (94) നിര്യാതനായി. ആദ്യകാല സി.പി.എം പ്രവർത്തകനാണ്. കള്ളുചെത്ത് തൊഴിലാളി യൂനിയൻ(സി.ഐ.ടി.യു) കല്ലൂർക്കാട് പഞ്ചായത്ത് കമ്മിറ്റി മുൻ ഭാരവാഹിയാണ്. ഭാര്യ: കല്ലൂർക്കാട് മോളത്ത് കുടുംബാംഗം അമ്മിണി. മക്കൾ: മോഹനൻ, ഉല്ലാസ്, സൈനു, കെ.കെ. ജയേഷ് (സി.പി.എം കല്ലൂർക്കാട് ലോക്കൽ കമ്മിറ്റി അംഗം), ഓമന, ഷൈല, ഷൈജ. മരുമക്കൾ: സോമൻ, ഷാജി, സജി, സുഭദ്ര, ബീന, ജിജി, ദീപ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കല്ലൂർക്കാട് കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപത്തെ വീട്ടുവളപ്പിൽ.