നാദാപുരം: കാക്കറ്റിൽ പ്രദേശത്തെ ആദ്യകാല കമ്യൂണിസ്റ്റ്, കർഷക തൊഴിലാളി യൂനിയൻ പ്രവർത്തകൻ പടിഞ്ഞാറയിൽ കടുങ്ങ്വോൻ (85) നിര്യാതനായി. കുടികിടപ്പ്, മിച്ചഭൂമി സമരങ്ങളിൽ പോരാളിയായിരുന്നു. ഭാര്യ: മാണി. മക്കൾ: ചന്ദ്രി, ദേവി, റീന, ശ്രീജിത്ത്. മരുമക്കൾ: ചെക്കായി, ചന്ദ്രൻ, ബിജിന, പരേതനായ രാജൻ. സഹോദരങ്ങൾ: മാണിക്കം, കല്യാണി, പരേതരായ കണ്ണൻ, ചാത്തു, ചീരു, മന്നി.