ആയഞ്ചേരി: മണ്ണിൽ വസന്ത (65) നിര്യാതയായി. ഭർത്താവ്: പരേതനായ മണ്ണിൽ കണ്ണൻ. മാതാവ്: കല്ല്യാണി. പിതാവ്: പരേതനായ കേളൻ (ചാലിൽ കരുവഞ്ചേരി). മക്കൾ: ലിസിത കുമാരി ( അധ്യാപിക മേപ്പയൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ), ലിസാവതി, ലിസിന ( അഴിയൂർ വനിത സഹകരണ ബേങ്ക്), ലിജീഷ്. മരുമക്കൾ: സജീവൻ (റിട്ട. അധ്യാപകൻ തിക്കോടി), ബാബു (വില്ല്യാപ്പള്ളി), സുജിത്ത് (മുക്കാളി ), നിഷ ലിജീഷ്. സഹോദരങ്ങൾ: സുരേന്ദ്രൻ (റിട്ട. അധ്യാപകൻ കരുവഞ്ചേരി), ഗിരിജ, രമേശൻ (റിട്ട. മിലിട്ടറി), അനിത, ഷീജ, പരേതനായ അനിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.