ചെലവൂർ: പ്രസന്റേഷൻ സിസ്റ്റേഴ്സ് സഭാംഗമായ സിസ്റ്റർ സിജി മാത്യു (50- പൈസക്കരി മണ്ഡപത്തിൽ കുടുംബാംഗം) ഝാർഖണ്ഡ് റാഞ്ചിയിൽ വാഹനാപകടത്തിൽ മരിച്ചു.
പിതാവ്: പരേതനായ മാത്യു മണ്ഡപത്തിൽ. മാതാവ്: മേരി.
സഹോദരങ്ങൾ: ലിസി തേരകത്തിനാടിയിൽ (പയ്യാവൂർ), ജോസ് മാത്യു (കോഓഡിനേറ്റർ, കരുണാമയൻ പള്ളി, പയ്യാവൂർ, പ്രസിഡന്റ്, കേരള കോൺഗ്രസ്-എം പയ്യാവൂർ മണ്ഡലം കമ്മിറ്റി), ബിനു മാത്യു (കോഓഡിനേറ്റർ, ദേവമാതാ ഫൊറോന പള്ളി, പൈസക്കരി, വൈസ് പ്രസിഡന്റ്, കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ല കമ്മിറ്റി), ജോൺ തേരകത്തിനാടി (പയ്യാവൂർ), മഞ്ജു കിടാരത്തിൽ (തിരുമേനി), സിന്ധു മേച്ചേരി കിഴക്കയിൽ (ചുങ്കക്കുന്ന്).
സംസ്കാര ശുശ്രൂഷകൾ കോഴിക്കോട് ചേവായൂരിലെ പ്രസന്റേഷൻ കോൺവെന്റ് ജനറലേറ്റിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന്.