അലനല്ലൂർ: കുളപറമ്പ് പാറോക്കോട്ട് ഗീതാഞ്ജലിയിൽ എ.എസ്.എൻ. ശങ്കരനാരായണൻ നായർ (എ.എസ്.എൻ. നായർ -84) നിര്യാതനായി. അലനല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റുമായിരുന്നു. സൈന്യത്തിൽ എൻജിനീയറിങ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം സാമൂഹികസേവന രംഗത്ത് സജീവമായിരുന്നു. നാട്ടിലെ വിവിധ കമ്മിറ്റികളിൽ ഭാരവാഹിയായിരുന്നു. ഭാര്യ: കാരൂത്ത് പാറോക്കോട്ട് പാർവതി. മക്കൾ: ഗീത (ഹയർ സെക്കൻഡറി അധ്യാപിക, ആർ.എം.എച്ച്.എസ് മേലാറ്റൂർ), അജിത് (ഹയർസെക്കൻഡറി അധ്യാപകൻ, കല്ലടി ഹയർ സെക്കൻഡറി സ്കൂൾ, കുമരംപുത്തൂർ), എസ്. ഹരി (ഹയർ സെക്കൻഡറി അധ്യാപകൻ, ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ, അടക്കാക്കുണ്ട്, കാളികാവ്). മരുമക്കൾ: ബാലഗോപാൽ (സീനിയർ മാനേജർ, കേരള ഗ്രാമീണ ബാങ്ക്, മലപ്പുറം), പ്രസീത ഏറ്റുമാനൂർ (ഹയർ സെക്കൻഡറി അധ്യാപിക, വേങ്ങൂർ എ.എം. ഹയർ സെക്കൻഡറി സ്കൂൾ, കാര്യാവട്ടം, മേലാറ്റൂർ).