നാദാപുരം: വളയം കുയ്തേരി മഹല്ലിലെ പൗരപ്രമുഖനും പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന കൊയിലോത്ത് കണ്ടി കുഞ്ഞമ്മദ് ഹാജി (95) നിര്യാതനായി. ഭാര്യ: മാമി ഹജ്ജുമ്മ മച്ചുകുന്നത്ത്. മക്കൾ: അബ്ദുല്ല, കെ.കെ. മജീദ് (പ്രസിഡന്റ്, കർഷക സംഘം വാണിമേൽ പഞ്ചായത്ത്), സൈനബ, നസീമ, അസ്മ. മരുമക്കൾ: ആലി, സിദ്ദീഖ്, റാബിയ, സമീറ, പരേതനായ അഹമ്മദ് കുട്ടി. സഹോദരങ്ങൾ: മൂസ ഹാജി, കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, അയിശു ഹജ്ജുമ്മ, പരേതരായ കുത്തബ്ദുല്ല ഹാജി, ഖദീജ.