പയ്യന്നൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രേട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ മാതാവ് കണ്ടോത്ത് മുണ്ടവളപ്പിലെ തെക്കാണ്ടത്തിൽ ഇരുട്ടൻ നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ തായമ്പത്ത് കുഞ്ഞിരാമൻ. മറ്റുമക്കൾ: വിജയൻ (ഇന്ത്യൻ ബാങ്ക്, കോഴിക്കോട്), സുമതി (റിട്ട. പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്ത്), ഹേമചന്ദ്രൻ (ഖാദി ഷോറൂം, പെരുമ്പ), ഗീത (ഫാർമകോൺ, പയ്യന്നൂർ), പുഷ്പലത (പരിയാരം). മരുമക്കൾ: ആർ.ഇ. ശ്രീവത്സ (ജോ. കമീഷണർ, ജി.എസ്.ടി കണ്ണൂർ), വിദ്യ (അധ്യാപിക, ജി.ജി.എച്ച്.എസ്.എസ് മാടായി), ബാലചന്ദ്രൻ (ഒളവറ), ശ്രീജ (അച്ചാംതുരുത്തി), രാഘവൻ (കാനായി, റിട്ട. എസ്.ഐ), വിനോദ് (റെയിൽവേ, സേലം). സഹോദരങ്ങൾ: പരേതരായ ചിരി (വെള്ളൂർ), മാതി (കരിവെള്ളൂർ), കുഞ്ഞിക്കണ്ണൻ, അമ്പുകുഞ്ഞി, രാഘവൻ, ലക്ഷ്മി (എല്ലാവരും കണ്ടോത്ത്).