എടച്ചേരി: പണ്ഡിതനും ദീർഘകാലം പുതിയങ്ങാടി മഹല്ല് ഖാദിയും മഹല്ല് പ്രസിഡൻറുമായ മീത്തലെപീടികയിൽ അബ്ദുറഹ്മാൻ മൗലവി (എം.പി ഉസ്താദ്-90) നിര്യാതനായി. കാർത്തികപ്പള്ളി നോർത്ത് മാപ്പിള എൽ.പി സ്കൂൾ റിട്ട. അറബിക് അധ്യാപകനും കാർത്തികപ്പള്ളി നൂറുൽ ഇസ്ലാം മദ്റസ, പുതിയങ്ങാടി സിറാജുൽഹുദാ മദ്റസ എന്നിവിടങ്ങളിലെ പ്രധാനാധ്യാപകനായും (സദർ മുഅല്ലിം) പ്രവർത്തിച്ചിട്ടുണ്ട്. എടച്ചേരി താഴെപിലാവിൽ പള്ളികമ്മിറ്റി പ്രസിഡൻറ്, എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യമാർ: പരേതരായ അയിശു ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ. മക്കൾ: എം.പി. കുഞ്ഞമ്മദ് (ഹമദ് അബ്ദുറഹ്മാൻ ഡയറക്ടർ, സെൻറർ ഫോർ കമ്യൂണിറ്റി െഡവലപ്മെൻറ്, സിജി), എം.പി. അബ്ദുൽ ജബ്ബാർ മൗലവി (വൈസ് പ്രസിഡൻറ്, കോഴിക്കോട് ജില്ല ജംഇയ്യതുൽ മുഅല്ലിമീൻ, സെക്രട്ടറി ഓർക്കാട്ടേരി റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ), എം.പി. ശഹീർ (കെ.എം.സി.സി നാദാപുരം മണ്ഡലം സെക്രട്ടറി, ബഹ്റൈൻ), ജമീല, ആസ്യ, സുബൈദ, സുമയ്യ. മരുമക്കൾ: കേളോത്ത് താഴകുനി മൊയ്തു ഹാജി ചേലക്കാട്, ഞാറ്റോത്തിൽ മൊയ്തു ഹാജി കാർത്തികപ്പള്ളി, എം.എം. മൂസ മൗലവി പന്തീരിക്കര, റഷീദ് കൈനാട്ടി. ആയിഷ ഹജ്ജുമ്മ, റഷീദ, സീനത്ത്. സഹോദരങ്ങൾ: എം.പി. കുഞ്ഞബ്ദുല്ല മൗലവി (മുൻ ഖാദി, എടച്ചേരി നെല്ലൂർ മഹല്ല്), ഇയ്യാംകൂടി കുഞ്ഞാമി ഹജ്ജുമ്മ, പരേതരായ എം.പി. കുഞ്ഞാലി മുസ്ലിയാർ, മറിയം ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ.