കക്കട്ടിൽ: മൊകേരി സംഗീത് ഹൗസിൽ താഴെ മഠത്തിൽ ടി.എം. വിശ്വനാഥൻ മാസ്റ്റർ (83) നിര്യാതനായി. നടുപ്പൊയിൽ യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: സുമംഗലി (റിട്ട. സംഗീതാധ്യാപിക, ചങ്ങരംകുളം യു.പി സ്കൂൾ). മക്കൾ: വി.എസ്. സന്തോഷ് (ഡി.പി.എ, മലപ്പുറം), വി.എസ്. സജീഷ് (ശങ്കര ബിൽഡിങ് പ്രൊഡക്ട്, കോഴിക്കോട്). മരുമക്കൾ: രജനി ഇരിങ്ങണ്ണൂർ (അധ്യാപിക, ജി.വി.എച്ച്.എസ് പൂക്കോട്ടൂർ, മലപ്പുറം), ധന്യ കോട്ടക്കൽ (മലപ്പുറം ചെമ്മങ്കടവ് യു.പി.എസ്). സഹോദരങ്ങൾ: ഗംഗാധരൻ നമ്പീശൻ, പരേതരായ കൃഷ്ണൻ നമ്പീശൻ, ജനാർദനൻ നമ്പീശൻ, നാരായണൻ നമ്പീശൻ, ലക്ഷ്മി അമ്മ, ഇന്ദിര.