മടവൂർ: കരിയാത്തൻ കാവിൽ ഉസ്സയിൽ മാസ്റ്റർ (75) നിര്യാതനായി. വയനാട് ആലാറ്റിൽ നിർമല എ.എൽ.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റ്, പത്താം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മടവൂർ മഹല്ല് സെക്രട്ടറി, മടവൂർ ടൗൺ എസ്.വൈ.എസ് പ്രസിഡന്റ്, കെ.എസ്.എസ്.പി.യു യൂനിറ്റ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദലി മാസ്റ്റർ, ബാപ്പുട്ടി (എ.യു.പി സ്കൂൾ മടവൂർ), ഹസീന. മരുമക്കൾ: ജലീൽ ആരാമ്പ്രം (അധ്യാപകൻ എം.എം സ്കൂൾ പരപ്പിൽ), റുഖ്സാന (മുട്ടാഞ്ചേരി). സഹോദരങ്ങൾ: അഹമ്മദ് തെറ്റത്ത്, മൊയ്തീൻ, പരേതരായ ഖദീജ, പാത്തയ്, ഹലീമ.