കണ്ണൂർ: പഴയകാല കോൺഗ്രസ് നേതാവും കണ്ണൂർ മുനിസിപ്പൽ കൗൺസിലറുമായിരുന്ന പരേതനായ കണ്ണൂർ സിറ്റി സ്വദേശി ഓടൻ മുസ്തഫയുടെ (കോയ) ഭാര്യ അഞ്ചരക്കണ്ടി സാഫ്റോണിൽ ഒ.വി. നഫീസ (82) നിര്യാതയായി. മാതാവ്: പരേതയായ ഒ.വി. കുഞ്ഞലുമ്മ. പിതാവ്: പതേനായ ചാലിക്കണ്ടി പോക്കർ ഹാജി. മക്കൾ: ഒ.വി. നാസർ, ഒ.വി. ഫാറൂഖ് (ഇരുവരും മസ്കത്ത്), ഒ.വി. സഫറലി (സാഫ്റോൺ ഹാർഡ് വെയർ ചക്കരക്കല്ല്), സീനത്ത്, നസറി, ഷംഷീല, റുക്സാന (അധ്യാപിക സി.എച്ച്.എം.എച്ച്.എസ് വാരം). മരുമക്കൾ: മായിൻ (ഇരിട്ടി), അശ്റഫ് (കൂത്തുപറമ്പ്), മുനീർ (തലശ്ശേരി), ഹാരിസ് (പൊലീസ് സബ് ഇൻസ്പെക്ടർ കണ്ണൂർ), ഓടൻ നസീമ (കണ്ണൂർ), തസ്നീം (മസ്കത്ത്), ഹഫ്സത്ത് (തലശ്ശേരി).
സഹോദരങ്ങൾ: ഒ.വി. കുഞ്ഞമ്മദ്, ഒ.വി. മമ്മു (ഓവീസ് ഹാർഡ് വേർ അഞ്ചരക്കണ്ടി), കുഞ്ഞാമിന, മറിയു, പരേതരായ ഒ.വി. അബ്ദുല്ല മാസ്റ്റർ (മുൻ പ്രധാനാധ്യാപകൻ അഞ്ചരക്കണ്ടി ഹൈസ്കൂൾ), ഒ.വി. ഹംസക്കുട്ടി, റാബിയ.