കടന്നപ്പള്ളി: തുമ്പോട്ടയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും എൽ.ഐ.സി ഏജന്റുമായിരുന്ന വി.പി. ചാത്തുക്കുട്ടി നമ്പ്യാർ (89) നിര്യാതനായി.
സർവോദയ സംഘത്തിന്റെ ആദ്യകാല മണ്ഡലം പ്രസിഡന്റായിരുന്നു. ആചാര്യ വിനോബ ഭാവ ഭൂദാന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പരിയാരത്തു വന്നപ്പോൾ 10 ദിവസം നീണ്ടുനിന്ന ക്യാമ്പിെന്റ വളന്റിയർമാരിൽ പ്രധാനിയായിരുന്നു.
എൻ.പി. മന്മഥൻ, ഇക്കണ്ടവാരിയർ, ചെറിയാൻ തോമസ്, എ.വി. ശ്രീകണ്ഠ പൊതുവാൾ, കെ.പി. രാധാകൃഷ്ണ മേനോൻ, കെ.ജി. രാജമ്മ, മുൻ വ്യവസായ മന്ത്രി കെ.പി. ഗോപാലൻ എന്നിവരുമായൊക്കെ ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.
സത്യസായി സേവാ ഓർഗനൈസേഷൻ കണ്ണൂർ ജില്ലയിലെ ആദ്യകാല സംഘാടകനുമായിരുന്നു. കടന്നപ്പള്ളി തുമ്പോട്ട നായർ സമുദായ ക്ഷേമ സമിതിയുടെ ആദ്യ പ്രസിഡന്റായും പ്രവർത്തിച്ചു.
പരേതരായ ധർമൻ നമ്പ്യാരുടെയും ശ്രീദേവിയമ്മയുടെയും മകനാണ്.
ഭാര്യ: പരേതയായ പി.ആർ. യശോദ അമ്മ. മക്കൾ: പി.ആർ. തങ്കമണി, പി.ആർ. രാമചന്ദ്രൻ (അധ്യാപകൻ, കടന്നപ്പള്ളി ഈസ്റ്റ് എൽ.പി സ്കൂൾ), പി.ആർ. സുമിത്രൻ (സെൻട്രൽ യൂനിവേഴ്സിറ്റി, പെരിയ, കാസർകോട്).
മരുമക്കൾ: കെ.സി. വാസുദേവൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), നീന (ഏഴോം, അധ്യാപിക, ജി.എം.യു.പി സ്കൂൾ, നിറമരുതൂർ, മലപ്പുറം).
സഹോദരി: പരേതയായ പോത്തേര പാർവതിയമ്മ.