ഇരിട്ടി: കാവുംപടി, ഇരിട്ടി, പയഞ്ചേരി ജുമാമസ്ജിദുകളിൽ ദീർഘകാലം സേവനമനുഷ്ഠിക്കുകയും മലയോര മേഖലയിലെ ആദ്യകാല ഹജ്ജ് അമീറുമായ കീഴൂരിലെ ഹാജി ഉസ്താദ് എന്ന മൊയ്തീൻകുട്ടി ഹാജി (89) നിര്യാതനായി.
ഭാര്യ: ഹലീമ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, ഫാത്തിമ, സൈനബ, അബ്ദുൽ അസീസ് മൗലവി, അബ്ദുൽ റഹീം, അബ്ദുന്നാസിർ, ഷൗക്കത്ത് അലി സഅദി.
മരുമക്കൾ: റാബിയ കീഴൂർ, നദീറ പുന്നാട്, സലീന പത്തൊമ്പതാം മൈൽ, ഷഫീന ഉളിയിൽ, ഹഫ്സത്ത് പെരിയത്തിൽ, പരേതനായ പി.പി. അബ്ദുല്ല.