കണ്ണൂർ: കണ്ണൂർ ടൗൺ പ്ലാസ ജങ്ഷനിലെ വാച്ച് മെക്കാനിക്കും പവർ ആൻഡ് വാട്ടർ സ്ഥാപനത്തിന്റെ ഉടമയുമായ തളാപ്പ് ഫാസിലാസിൽ കെ.പി. ശാഹുൽ ഹമീദ് (71) നിര്യാതനായി. 50 വർഷത്തോളം ടൗണിലെ വാച്ച് മെക്കാനിക്കായിരുന്നു. ഭാര്യ: എം.പി. ഫാത്തിമ. മക്കൾ: ഫാസില, തൻസീർ, തൻവീർ (ബഹ്റൈൻ). മരുമക്കൾ: ഷമീം (അഴീക്കോട് ഒമാർസ് ഫ്രൂട്സ്), ഷാനിബ, നിഹാല. സഹോദരങ്ങൾ: മുസ്തഫ, മജീദ്, ഹസൻ, ജലീൽ, പരേതരായ ഹംസ, അബ്ദുറഹ്മാൻ, മറിയുമ്മ, റാബിയ, ഫാത്തിബി.