ആലത്തൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ആലത്തൂർ ഗാന്ധി ജങ്ഷനിൽ സ്റ്റേഷനറി വ്യാപാരം നടത്തിയിരുന്ന കാട്ടുശ്ശേരി നരിയംപറമ്പിൽ രാജകൃഷ്ണൻ (70) ആണ് മരിച്ചത്.
ഡിസംബർ മൂന്നിന് രാവിലെ 10ന് ദേശീയ പാതയിൽ ഇരട്ടക്കുളം സിഗ്നലിലായിരുന്നു അപകടം. ചൊവ്വാഴ്ച വൈകീട്ട് മരിച്ചു. രാജകൃഷ്ണനും ഭാര്യ മീനയും സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ കാർ ഇടിക്കുകയായിരുന്നു. മീനക്കും പരിക്കേറ്റിരുന്നു.
മക്കൾ: ധനലക്ഷ്മി, സുരേഷ്, സുനിത, കൃഷ്ണപ്രിയ. മരുമക്കൾ: രാധാകൃഷ്ണൻ, ശശികല, സുബ്രമണ്യൻ, ശെന്തിൽ.