തലശ്ശേരി: കായ്യത്ത് റോഡിലെ അൽ ഫജറിൽ സി.കെ.പി. ഹുസൻകുട്ടി (74) നിര്യാതനായി. പരേതരായ ടി.എ. മൊയ്ദുവിന്റെയും സി.കെ.പി. കയ്യുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ എ.പി. ഫാത്തിമ. മക്കൾ: ഷമീം റഹ്ന, സമീർ ഹുസൈൻ, ഷെറിൻ ഹുസൈൻ. മരുമക്കൾ: സി.ഒ.കെ. നൂറുദ്ദീൻ, പി.എം.ആർ. ഫിറോസ്, ഷാസിയ. സഹോദരങ്ങൾ: സി.കെ.പി. അബ്ദുല്ല, സി.കെ.പി. പാത്തൂട്ടി, സി.കെ.പി. അഹമ്മദ്, സി.കെ.പി. റഹീം, സി.കെ.പി. യാക്കൂബ്, പരേതയായ സി.കെ.പി. ബീവി. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ഓടത്തിൽ പള്ളി ഖബർസ്ഥാനിൽ.