ഈങ്ങാപ്പുഴ: ചുണ്ടേൽ ആർ.സി.എൽ.പി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപിക പുതുപ്പാടി കാണക്കാരിതോട്ടം എം.ടി. ഏലിയാമ്മ (89) നിര്യാതയായി. ഭർത്താവ്: കെ.ജെ. ദേവസ്യ. മക്കൾ: ജോയ് സെബാസ്റ്റ്യൻ (റിട്ട. ഹെഡ്മാസ്റ്റർ, സെൻറ് തോമസ് എൽ.പി.എസ് നെല്ലിപ്പൊയിൽ), ടോമി സെബാസ്റ്റ്യൻ (ദുബൈ), ഡോ. സിബി സെബാസ്റ്റ്യൻ (സയൻറിസ്റ്റ്, പ്രഫ. ഡ്യൂക് മെഡിക്കൽ യൂനിവേഴ്സിറ്റി നോർത്ത് കരോലൈന, യു.എസ്.എ), ടെൻസി സെബാസ്റ്റ്യൻ (ജോർജിയ, യു.എസ്.എ). മരുമക്കൾ: ഫിലോമിന (റിട്ട. അധ്യാപിക, ജി.എം.യു.പി സ്കൂൾ കൈതപ്പൊയിൽ), ലില്ലി ടോമി (ദുബൈ), ഐഷ തോമസ്, സണ്ണി ആലപ്പാട്ട് (ഇരുവരും യു.എസ്.എ).