പഴയങ്ങാടി: സ്വദേശത്തെയും വിദേശത്തെയും വിവിധ വാണിജ്യ ശൃംഖലകളുടെ ഉടമ പുതിയങ്ങാടി ചൂട്ടാട് സ്വദേശി കണ്ണൂർ ഒണ്ടേൻ റോഡ് റെയിൻബോ ഹൗസിലെ ടി.പി. അബ്ദുൽ ഹമീദ് ഹാജി (74) നിര്യാതനായി. വ്യാഴാഴ്ച ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. യു.എ.ഇയിലെ റെയിൻബോ സ്റ്റീക്ക് ഗ്രൂപ് ചെയർമാനും പയ്യന്നൂർ സബ ആശുപത്രി ഉടമയുമാണ്. നോർത്ത് മലബാർ ഡവലപ്മെന്റ് സൊസൈറ്റി ചെയർമാൻ, റെയിൻബോ ഹോസ്പിറ്റാലിറ്റി ചെയർമാൻ, കണ്ണൂർ റിംസ് ഇന്റർനാഷനൽ സ്കൂൾ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയാണ്.
ഭാര്യ: കെ.എം. കദീജ. മക്കൾ: ബുഷ്റ, സൈബുന്നിസ (അബൂദബി), മൻസൂറ, ഡോ. അമീറ (അബൂദബി), മുഹമ്മദ് (ബിസിനസ്, ലണ്ടൻ), മിദ്ലാജ് (അബൂദബി). മരുമക്കൾ: അബ്ദുസ്സമദ് (ബിസിനസ്, ബംഗളൂരു), സുബൈർ (അബൂദബി), ഡോ. ശമീം (ഇ.എൻ.ടി സർജൻ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്), ഡോ. മുഹമ്മദ് റജീഷ് (യു.എ.ഇ), നഫീസത്ത് (ലണ്ടൻ), ഫർസീൻ (അബൂദബി).സഹോദരങ്ങൾ: ടി.പി. സൈനുദ്ദീൻ ഹാജി, മൂസാൻ ഹാജി, മഹമൂദ് ഹാജി, ഖദീജ, സുബൈർ ഹാജി.ഖബറടക്കം പുതിയങ്ങാടി ചൂട്ടാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ വെള്ളിയാഴ്ച രാവിലെ 11ന്.