തിരുവനന്തപുരം: ഉള്ളൂർ പ്രശാന്തനഗർ സിനിഭവൻ ഹൗസ് നമ്പർ -704 ൽ പരേതനായ പൗഡിക്കോണം കൊച്ചുരാമൻ മുതലാളിയുടെ മകളും പരേതനായ പൗഡിക്കോണം കുമാർ ഭവനിൽ കെ. ദിവാകരപ്പണിക്കരുടെ ഭാര്യയുമായ പി. വിശാലാക്ഷി (93) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ (റിട്ട. കേരള വാട്ടർ അതോറിറ്റി), രഘുവരൻ (റിട്ട. സബ് എൻജിനീയർ, കെ.എസ്.ഇ.ബി), പരേതനായ നവകുമാർ (എൽ.ബി.എസ്), അംബിക, ഗിരീശൻ (റിട്ട. എസ്.ബി.ഐ). മരുമക്കൾ: വി. സതികുമാരി, എസ്. ചിത്രലേഖ, വി.എസ്. ലതകുമാരി (മെഡിക്കൽ കോളജ് ജീവനക്കാരി), കെ. വേണുഗോപാൽ (റിട്ട. അസിസ്റ്റൻറ് സെക്രട്ടറി കേരള സ്റ്റേറ്റ്ഹൗസിങ് ബോർഡ് പ്രസിഡൻറ് എസ്.എൻ.ഡി.പി യോഗം ആക്കുളം ശാഖ), എ.കെ. ലീനകുമാരി (റിട്ട. സ്റ്റോർ സൂപ്രണ്ട്, ആയുർവേദ കോളജ് തിരുവനന്തപുരം). മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 8.30ന്.