ഇരിങ്ങത്ത്: ദീര്‍ഘകാലം ഇരിങ്ങത്തെ ശ്യാമള ഹോട്ടല്‍ ഉടമയായിരുന്ന പുതിയടത്തില് കണ്ണന് (93) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: രാജീവന്, ശ്യാമള, കമല, സരസ, ഉഷ, രമ, സുധ, ഗീത. മരുമക്കള്‍: ബാലന് (ചാലിക്കര), ഹരികുമാര്‍ (കൊല്ലം), വിജയന് (ഇരിങ്ങല്‍), സജീവന് (ഡ്രൈവര്‍), സുധീഷ് (കീഴരിയൂര്‍), അജിത (കുറുന്തോടി), പരേതരായ കുഞ്ഞിരാമന്, ചന്ദ്രന്. സഹോദരങ്ങള്‍: പരേതരായ ചോയി, ചാത്തു, ചിരുത, പെണ്ണൂട്ടി, ഒണക്കന്‍, കുഞ്ഞിരാമന്.