പയ്യോളി: മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ദീർഘകാലം അഭിഭാഷകനായിരുന്ന ‘കരുണ’യിൽ കെ.വി. ദാമോദരൻ അടിയോടി (83) നിര്യാതനായി. ബാർ അസോസിയേഷൻ സെക്രട്ടറിയും പയ്യോളി കോഓപറേറ്റിവ് അർബൻ ബാങ്ക് ലീഗൽ അഡ്വൈസറുമായിരുന്നു. ഭാര്യ: ഇ.സി. ശാന്ത. മക്കൾ: മുരളീകൃഷ്ണൻ (മെഡിക്കൽ റെപ്), മധു മോഹൻ (അഭിഭാഷകൻ), ശ്രീലത. മരുമക്കൾ: രവികുമാർ മാടാവിൽ (റിട്ട. ഖത്തർ എയർവേയ്സ്), ശ്രീജ (സർവേ ഡിപ്പാർട്ട്മെന്റ്, പയ്യന്നൂർ), രേഖ (എച്ച്.ഡി.ബി, മഞ്ചേരി).
സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ അടിയോടി, നാരായണൻ അടിയോടി, കമലാക്ഷിയമ്മ, പത്മാവതി അമ്മ, ലീലാവതി അമ്മ.സഞ്ചയനം ബുധനാഴ്ച.