മാള: കുണ്ടൂർ ഐനിക്കൽ പരേതനായ പാവുവിന്റെ മകൻ ജോൺ (എ.പി. ജോൺ -93) നിര്യാതനായി. അയിരൂർ സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: മേരിയമ്മ (പാല ചേർപ്പിങ്കൽ ഐക്കര കുടുംബാംഗം). മക്കൾ: ബിനോയ് (ബിസിനസ്, എറണാകുളം), ബെറ്റ്സി (ബിസിനസ്, എറണാകുളം), ബിജി (അധ്യാപിക, ക്രൈസ്തവ മഹിളാലയ പബ്ലിക് ഹയർ സെക്കൻഡറി സ്കൂൾ ആലുവ), പ്രിൻസ് (ബിസിനസ്, കൊടൈക്കനാൽ), ബെന്നി ഐനിക്കൽ (സെക്രട്ടറി, ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാള), ബിന്ദു (അസി. പ്രഫസർ, എസ്.സി.എം.എസ് കളമശ്ശേരി), ബബിത (ബിസിനസ്, മുംബൈ). മരുമക്കൾ: സുജി മാളിയേക്കൽ (വാഴക്കുളം, തൊടുപുഴ), നെൽസൻ പാറമേൽ ഇടപ്പള്ളി (ബിസിനസ് എറണാകുളം), അഡ്വ. പോളി മണവാളൻ ആലുവ, പരേതയായ ബേണി വിതയത്തിൽ വരാപ്പുഴ, രമ്യ പറബേൻ കുത്തിയതോട് (ചീഫ് അഡ്മിനിസ്ട്രേറ്റീവ്, ഓഫിസർ ഹോളി ഗ്രേസ് മാള), കെന്നി കോളാട്ടുകുടി മഞ്ഞപ്ര (വൈസ് പ്രസിഡന്റ്, വി. ലോജിക് ടെക്നോളജി, തിരുവനന്തപുരം), ജോജു തളിയത്ത് വരാപ്പുഴ (എൻജിനീയർ റിലയൻസ്). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കുണ്ടൂർ മേരി ഇമാക്കുലേറ്റ് ദേവാലയ സെമിത്തേരിയിൽ.