വിയറ്റ്നാംപടി: കിഴുമുറി പാറക്കൽ സ്ട്രീറ്റിൽ താമസിക്കുന്ന പാണക്കാട്ടിൽ ഫാത്തിമ (78) നിര്യാതയായി. പരേതനായ പാണക്കാട്ടിൽ മൊയ്തു ഹാജിയുടെ ഭാര്യയാണ്. മക്കൾ: മുസ്തഫ മാസ്റ്റർ (ജമാഅത്തെ ഇസ്ലാമി ഹിന്ദ് പാലക്കാട് ജില്ല സെക്രട്ടറി, നടുവട്ടം ഗവ. ജനത ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ), അബൂബക്കർ സിദ്ദീഖ്, ഖദീജ, പരേതയായ മറിയ, ആമിന (വളന്റിയർ ദയ പാലിയേറ്റിവ് സെന്റർ വിയറ്റ്നാംപടി).മരുമക്കൾ: ഫാത്വിമത്ത് സുഹറ (അധ്യാപിക, ജി.യു.പി സ്കൂൾ നരിപ്പറമ്പ് തിരുവേഗപ്പുറ), കമറുല്ലൈല (അക്ഷയ സർവിസ് സെന്റർ മേൽമുറി), പരേതനായ കുഞ്ഞുമൊയ്തീൻ (വിളയൂർ), പരേതനായ മുഹമ്മദ് റാഫി (പുറമണ്ണൂർ). സഹോദരങ്ങൾ: മൂസ, പരേതരായ മുഹമ്മദ് (കുഞ്ഞാപ്പു), കുഞ്ഞലവി, കുഞ്ഞിമരക്കാർ, കുഞ്ഞിമുഹമ്മദ്, അലി ഹസ്സൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് കിഴുമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.