നാദാപുരം: മുതിർന്ന സി.പി.എം നേതാവ് വരിക്കോളിയിലെ പി.കെ. കൃഷ്ണൻ (78) നിര്യാതനായി. സി.പി.എം നാദാപുരം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി, കെ.എസ്.കെ.ടി.യു മുൻ ജില്ല കമ്മിറ്റി അംഗം, നാദാപുരം മുൻ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മിച്ചഭൂമി, പത്ത് സെൻറ് കുടികിടപ്പ് സമരങ്ങളിലെ മുൻനിര പോരാളിയായിരുന്നു.
ഭാര്യ: കമല. മക്കൾ: ഷാജി (കൺഫെഡ് മാനേജർ തൊട്ടിൽപാലം), ഷൈജി (ഐ.സി.ഡി.എസ് സൂപ്പർവൈസർ ധർമടം പഞ്ചായത്ത്). മരുമക്കൾ: വിമ്മിവാസ്, രാജേഷ്. സഹോദരങ്ങൾ: ബാലൻ, നാരായണി, ദച്ചു, വനജ, സജി, പരേതനായ വിനോദൻ.